ബാഹുബലിയില്‍ അബു സലിം?
മലയാളത്തില്‍ അണിയറയിലെ ഗുണ്ടാ വേഷങ്ങളിലൂടെ രംഗത്തെത്തി മുഖ്യവേഷങ്ങളിലേക്ക് മാറിയ ആളാണ് അബു സലിം. യഥാര്‍ത്ഥ ജീവിതത്തില്‍ പോലീസ് കൂടിയായിരുന്ന അദ്ദേഹം ശ്രദ്ധ നേടുന്നത് തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസ് കൊണ്ടു തന്നെയാണ്. ഇപ്പോഴിതാ ആ സവിശേഷത അദ്ദേഹത്തിന് വലിയ ഒരു അവസരം നല്‍കുന്നതായി സൂചനകള്‍. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ബാഹുബലി 2 വില്‍ അബു സലിമിന് ഒരു പ്രധാന വേഷമുണ്ടെന്നാണ് സംസാരം.
ആയോധന രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബാഹുബലിയില്‍ അബുസലിമിനെ പോലെ നിരവധി കലാകാരന്‍മാരെ വിവിധ വേഷങ്ങള്‍ക്കായി വേണ്ടിവരും. കണ്ണൂരിലെ ലൊക്കേഷനില്‍ രാജമൗലിക്കൊപ്പം നില്‍ക്കുന്ന ചിത്രം അബുസലിം ഫെയ്‌സ്ബുക്കിലിട്ടതാണ് ഈ സംശയങ്ങള്‍ക്കിടയാക്കുന്നത്.