രാത്രിയുടെ നിഗൂഢതയുമായി സെക്‌സി ദുര്‍ഗ ട്രെയ്‌ലര്‍
സനല്‍ കുമാര്‍ ശശിധരന്റെ മൂന്നാമത്തെ ചിത്രം ‘സെക്‌സി ദുര്‍ഗ’ യുടെ ട്രെയ്‌ലറെത്തി. പൂര്‍ണമായും രാത്രിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സെക്‌സി ദുര്‍ഗയുടെ ട്രെയ്‌ലര്‍ ഏറെ നിഗൂഢതകളുണഞ്ഞുന്നതാണ്. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ റോട്ടര്‍ഡാമിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും. തന്റെ മുന്‍ചിത്രങ്ങളായ ഒരാള്‍പ്പൊക്കം, ഒഴിവു ദിവസത്തെകളി എന്നിവയിലൂടെ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സനലിന്റെ പുതിയ ചിത്രത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകരും നിരൂപകരും കാത്തിരിക്കുന്നത്.
ദുര്‍ഗയായി രാജശ്രീ ദേശ് പാണ്ഡേയും കാമുകനായി കണ്ണന്‍ നായരും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ വിഷ്ണുവേഥ്, സുജീഷ്, ബിലാസ് നായര്‍, അരുണ്‍ സോള്‍ തുടങ്ങീ പുതുമുഖങ്ങള്‍ അണിനിരക്കുന്നു. നിവ് ആര്‍ട്‌സ് മൂവീസിന്റെ ബാനറില്‍ ഒരുക്കിയിരിക്കുന്ന സെക്‌സി ദുര്‍ഗയുടെ തിരക്കഥയും എഡിറ്റിങ്ങും സംവിധായകനായ സനല്‍ കുമാര്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. പ്രതാപ് ജോസഫ് ക്യാമറയും ഹരികുമാര മാധവന്‍ നായര്‍ ലൈവ് റെക്കോര്‍ഡിങ്ങും മുരുകന്‍ കലാസംവിധാനവും കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം അരുണയും ഷാജി മാത്യൂവുമാണ്.