കബാലി എത്തി; ഇത് പതിവ് രജനി ചിത്രമല്ല- ഫസ്റ്റ് റെസ്‌പോണ്‍സ്
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ പാ രഞ്ജിത് സംവിധാനം ചെയ്യുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കബാലി തിയറ്ററുകളിലെത്തി. ഏവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രമാണ് ഇതെന്നാണ് ആദ്യ പ്രതികരണങ്ങള്‍. ആരാധകര്‍ക്കായി മാത്രമൊരുക്കിയ മാസിന് അല്‍പ്പം കുറവുണ്ട് എന്നതും പതിവ് രജനി ഫോര്‍മുലകള്‍ക്കപ്പുറം സെന്റിമെന്റ്‌സിനും വലിയ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. വന്‍ ഹൈപ്പില്‍ അല്‍ഭുതം മാത്രം പ്രതീക്ഷിച്ചെത്തുന്നവര്‍ക്ക് അതിനാല്‍ ചിലയിടങ്ങളില്‍ നിരാശപ്പെടേണ്ടി വന്നേക്കാം. സന്തോഷ് നാരായണന്റെ സംഗീതം തിയറ്ററുകളെ ഇളക്കിമറിക്കാന്‍ പാകത്തില്‍ രജനി സ്റ്റൈലിനൊപ്പം ചേര്‍ന്നു നില്‍ക്കുന്നു.
തിരക്കഥ രണ്‍ജി പണിക്കര്‍, സംവിധാനം നിഥിന്‍; ലേലം വീണ്ടുമെത്തുമോ?
കല്യാണം കഴിച്ചിട്ടില്ല, ഗര്‍ഭിണിയുമല്ല; വായടപ്പിച്ച് ദീപികയുടെ മറുപടി- വിഡിയോ