ഭഗമതിയിലെ ജയറാമിന്റെ പുതിയ ലുക്ക്CX
മലയാള താരങ്ങള്‍ ഇപ്പോള്‍ മലയാളത്തിനൊപ്പം തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സജീവമാകുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ജയറാമും ഈ പാതയിലാണ്. ഇപ്പോള്‍ ഭഗമതി എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് ജയറാം. ചിത്രത്തിലെ മൊട്ടയടിച്ചുള്ള ജയാറാമിന്റെ ലുക്ക് നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള ജയറാമിന്റെ മറ്റൊരു ഗെറ്റപ്പും ശ്രദ്ധേയമാകുന്നു. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌കയാണ് മുഖ്യവേഷത്തില്‍ എത്തുന്നത്.