കസബയ്ക്ക് ആരാധകരുടെ വന്‍ വരവേല്‍പ്പ്
മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന കസബ തിയറ്ററുകളിലെത്തി. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇതുവരെ മലയാള സിനിമ കണ്ട ഏറ്റവും വലിയ കട്ടൗട്ടുകളിലൊന്നാണ് തിരുവനന്തപുരത്തെ ആരാധകര്‍ കസബയ്ക്കായി ഒരുക്കിയത്. പാലഭിഷേകവും കുതിരയുമെല്ലാമായിട്ടായിരുന്നു പലയിടത്തും ആരാധകര്‍ എത്തിയത്.