ബാഹുബലിയില്‍ വില്ലത്തിയായി ശ്രിയ ശരണ്‍?
ബാഹുബലിയുടെ രണ്ടിന്റെ ഷൂട്ടിംഗ് ഏറക്കുറെ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. കണ്ണൂരിലെ ഷൂട്ടിംഗ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് അണിയറ പ്രവര്‍ത്തകകരും സംവിധായകന്‍ രാജമൗലിയും പ്രതീക്ഷിക്കുന്നത്. അതിനിടെ ബാഹുബലിയിലെ നിര്‍ണായകമായ ഒരു താര സാന്നിധ്യത്തെ പറ്റി വാര്‍ത്തകള്‍ വരുന്നു.
പൃഥ്വിരാജിന് പകരക്കാരനായി ധനുഷ്
വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റാണ ദഗ്ഗുബതിയുടെ ഭാര്യാ കഥാപാത്രത്തെ ബോളിവുഡ് താരം ശ്രിയ ശരണ്‍ അവതരിപ്പിച്ചേക്കും.എന്നാല്‍ ഇക്കാര്യം ബാഹുബലി ടീം സ്ഥിരീകരിച്ചിട്ടില്ല. ദസറയോടെ ബാഹുബലി രണ്ടിന്റെ ടീസര്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.