ആ മൂന്നക്ഷരം വീണ്ടും തെളിയും; ഉദയാ ബാനറുമായി ചാക്കോച്ചന്‍
ഉദയാ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബന്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. 30 വര്‍ഷങ്ങള്‍ക്കു ശേഷം ഉദയ തിരിച്ചെത്തുന്ന ചിത്രം സിദ്ധാര്‍ത്ഥ് ശിവയാണ് സംവിധാനം ചെയ്യുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന കടിച്ചാ പൊട്ടാത്ത പേരാണ് ചിത്രത്തിനിട്ടിട്ടുള്ളത്. പക്ഷേ, കെപിഎസി എന്നു ചുരുക്കി വിളിക്കാം.
നെടുമുടി വേണു, മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന കെപിഎസിക്ക് സംഗീതം നല്‍കുന്നത് സൂരജ് എസ്. കുറുപ്പാണ്. ഛായാഗ്രാഹണം നീല്‍ ഡി കുന. കണ്ണപ്പനുണ്ണിയാണ് ഉദയയുടെ ബാനറില്‍ ഇറങ്ങിയ അവസാന ചിത്രം.