സൂര്യയും ജ്യോതികയും വീണ്ടും സിനിമയില്‍ ജോഡിയാകുന്നു

സൂര്യയും ജ്യോതികയും വീണ്ടും സിനിമയില്‍ ജോഡിയാകുന്നു

0

36 വയതിനിലെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജ്യോതിക വീണ്ടും നായികയാകുന്നു. ഭര്‍ത്താവ് സൂര്യയുടെ നായികയായി തന്നെയാണ് ഇത്തവണ വരവ്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്രഹ്മയാണ്. നേരത്തേ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള  കുട്രം കഠിതലിന്റെ സംവിധായകനാണ് ബ്രഹ്മ. ഇതിനു മുമ്പ് സൂര്യയുടം ജ്യോതികയും ഒരുമിച്ച് അഭിനയിച്ച സില്ല്‌ന് ഒരു കാതല്‍ വന്‍ വിജയമായിരുന്നു. പുതിയ ചിത്രത്തില്‍ ദമ്പതികളായി തന്നെയാണ് ഇരുവരും എത്തുന്നത്‌

NO COMMENTS

Leave a Reply