കാട്ടില്‍ നഷ്ടപ്പെടാനൊരുങ്ങി മൃദുല
ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ പ്രതിഭയാണ് മൃദുല മുരളി. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി നായികാവേഷത്തിലും മൃദുല അരങ്ങേറി. മൃദുല ഇപ്പോള്‍ തന്റെ അടുത്ത പടത്തിനുള്ള തയാറെടുപ്പിലാണ്. ശിഖാമണി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു അര്‍ബന്‍ പെണ്‍കുട്ടിയായിട്ടാണ് മൃദുല എത്തുന്നത്.
പുലി മുരുകന്‍ റിലീസ് ജൂലായ് 7ന്? പോസ്റ്റ് പ്രൊഡക്ഷന്‍ മാര്‍ച്ചില്‍ തുടങ്ങും
നഗര പരിഷ്‌കാരങ്ങളില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി പ്രത്യേക സാഹചര്യങ്ങളില്‍ കാട്ടില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യസ്തമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദാണ് നായകന്‍. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും അതിര്‍ത്തി പ്രദേശങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്.