ഇനിയും ഉഴപ്പുമെന്ന് പ്രേമം ടീം
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി പടമായിരുന്നു പ്രേമം. അതിനൊപ്പം സിനിമാ നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കി. മറുഭാഷ സംവിധായകരില്‍ നിന്നു പോലും അനുമോദനങ്ങളെത്തി. സൂപ്പര്‍ സംവിധായകന്‍ ശങ്കറും അക്കൂട്ടത്തില്‍ പെടും. പ്രേമത്തിന് കേരള സംസ്ഥാനത്ത് ഒരു അവാര്‍ഡ് പോലും ലഭിച്ചില്ലെന്ന് അറിഞ്ഞ് ആദ്യം പ്രതിഷേധിച്ചത് തമിഴിലെ സൂപ്പര്‍ സംവിധായകകന്‍ മുരുകദോസാണ്.
മമ്മുക്കയുടെ പ്രണയഭാവവുമായി വൈറ്റ് ഫസ്റ്റ് ലുക്ക്
പ്രേമം സംവിധാനം ചെയ്യുന്നതില്‍ അല്‍ഫോണ്‍സ് പുത്രന്‍ ഉഴപ്പുകാണിച്ചെന്നാണ് ജൂറി അവാര്‍ഡ് നിരാകരണത്തെ ന്യായീകരിച്ചത്. ചിത്രത്തിന്റെ സൗണ്ട് എന്‍ജിനീയറായ വിഷ്ണു ഗോവിന്ദ് ഇതിനു മറുപടിയുമായി ഫേസ്ബുക്കില്‍ എത്തിയിരിക്കുകയാണ്.