ജേക്കബ്ബിന്റെ സ്വര്‍ഗത്തില്‍ ഗൗതം മേനോനില്ല

ജേക്കബ്ബിന്റെ സ്വര്‍ഗത്തില്‍ ഗൗതം മേനോനില്ല

0

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തെ കുറിച്ച് കേട്ട വലിയൊരു സവിശേഷതയായിരുന്നു തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ അഭിനേതാവായി ചിത്രത്തില്‍ എത്തുന്നുവെന്നത്. എന്നാല്‍ വിനീത് തന്നെ ഇപ്പോള്‍ വ്യക്തമാക്കുകയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ ഗൗതം മേനോന്‍ ഇല്ലെന്ന്.

ദുല്‍ഖറിന്റെ പുതിയ കോലം കണ്ടോ? എന്തു പറ്റിയെന്ന് അമ്പരന്ന് ആരാധകര്‍

ഗൗതം മേനോനെ ഒരു പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നതിനായി എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ദുബായില്‍ അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനിരുന്ന സമയത്താണ് ചെന്നൈ പ്രളയം സംഭവിക്കുന്നത്. ഗൗതം മേനോന് ഷൂട്ടിങ്ങിന് എത്തിച്ചേരാനായില്ല. പിന്നീടാകട്ടെ അദ്ദേഹം സ്വന്തം സിനിമയുടെ തിരക്കുകളില്‍ മുഴുകുകയും ചെയ്തു. ടൈറ്റ് ഷെഡ്യൂളില്‍ മുന്നോട്ടുപോയ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിനായി അങ്ങനെ വിനീത് ഒരു പുതുമുഖത്തെ കണ്ടെത്തി. മികച്ച പ്രകടനമാണ് ഇയാള്‍ കാഴ്ചവെച്ചതെന്ന് വിനീത് പറയുന്നു. ഗൗതം മേനോനൊത്ത് സഹകരിക്കാനാകാത്തതില്‍ വിഷമമുണ്ടെങ്കിലും അത് മികച്ച ഒരു കലാകാരനെ അവതരിപ്പിക്കുന്നതിലേക്ക് വഴിമാറിയതില്‍ സന്തോഷമുണ്ടെന്ന് വിനീത് പറയുന്നു.

SIMILAR ARTICLES

ബേ വാച്ച് സിനിമയാകുന്നു; വില്ലത്തിയായി പ്രിയങ്ക

0

ലാലേട്ടനെ കാണാന്‍ ഫ്രാന്‍സില്‍ നിന്നൊരു ഫാന്‍

0

NO COMMENTS

Leave a Reply