Tags Posts tagged with "vimala raman"

vimala raman

0
ഒപ്പത്തിലൂടെ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് വിമല രാമന്‍. ഒപ്പത്തിനു ശേഷവും താരത്തിന് മികച്ച ഓഫറുകള്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഫോര്‍വേഡ് മാഗസിന്റെ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടു.
സജീവമായി തന്നെ രണ്ടാം വരവിലും നിലനില്‍ക്കാനാണ് ശ്രമിക്കുന്നത്. ഫോര്‍വേഡ് മാഗസിനായി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോ കാണാം.

ഒപ്പത്തില്‍ മോഹന്‍ലാലിന്റെ നായിക വിമലാരാമന്‍

0

വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്നു വിമലാ രാമന്‍. ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അവയിലേറെയും പരാജയ ചിത്രങ്ങളായിരുന്നു. ക്രമേണ വിമലയ്ക്ക് അവസരങ്ങളും കുറഞ്ഞു. ഇപ്പോള്‍ ഒരു രണ്ടാം വരവിന് ഒരുങ്ങുകയാണ് വിമല. മോഹന്‍ലാലിന്റെ നായികയായാണ് തിരിച്ചുവരവ് എന്നത് താരത്തിന് പ്രതീക്ഷയാകുന്നു. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം ഒപ്പത്തില്‍ ഒരു നായിക വിമലയാണ്. മുമ്പ് മോഹന്‍ലാലിന്റെ നായികയായി വിമലയെത്തിയ കോളെജ്കുമാരന്‍ ലാലിന്റെ കരിയറിലെ തന്നെ വലിയ പരാജയങ്ങളിലൊന്നായി മാറി. എന്നാല്‍ രണ്ടാം വരവില്‍ അത്തരം പരിക്കുകളൊക്കെ വിമല പരിഹരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.