Tags Posts tagged with "vani viswanath"

vani viswanath

0
തെലുങ്കിലൂടെ ആക്ഷന്‍ നായികയായി കേരളത്തില്‍ എത്തിയ വാണി വിശ്വനാഥ് 2002ല്‍ ബാബുരാജിനെ വിവാഹം കഴിച്ച ശേഷം ചെന്നൈയില്‍ സ്ഥിര താമസമാണ്. ആര്‍ച്ചയും അദ്രിതുമാണ് ഇവരുടെ മക്കള്‍.

തെലുങ്കില്‍ അരങ്ങേറി പിന്നീട് മലയാളത്തില്‍ ആക്ഷന്‍ ഹീറോയിന്‍ ആയി തിളങ്ങിയ നടിയാണ് വാണി വിശ്വനാഥ്. ബാബുരാജുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വാണി ഇപ്പോള്‍ ഒരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. തെലുങ്കിലൂടെ തന്നെയായിരിക്കും വാണിയുടെ രണ്ടാം വരവും. നേരത്തേ ഷാജി കൈലാസിന്റെ സുരേഷ് ഗോപി ചിത്രത്തിലൂടെ വാണി വിശ്വനാഥ് മടങ്ങിയെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്റ്റ് നടന്നില്ല.

പ്രഭുദേവയുടെ കിടിലന്‍ സ്റ്റെപ്പുകളില്‍ തമന്ന; ദേവിയുടെ സോംഗ് ടീസര്‍

വിവാഹം കഴിഞ്ഞ് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ 24 മണിക്കൂറും ബാബുരാജുമായി വഴക്കാണെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ വാണി പറയുന്നു. പ്രണയം അതുപോലെ തന്നെയുണ്ട്.
‘ആലുവയില്‍ ട്രാഫിക് ബ്ലോക്കുണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ച് വഴക്കുപറയും പുള്ളി. അതെന്തിനാണെന്നാല്‍ എന്നോട് ഇവിടെയെത്തുന്ന സമയം പറഞ്ഞിട്ടുണ്ട്. അത് തെറ്റുമോ എന്ന് പേടിച്ചിട്ട് നേരത്തേതന്നെയുള്ള വഴക്കുപറച്ചിലാണ്. എനിക്കത് അറിയാവുന്നതുകൊണ്ട് ദേഷ്യമൊന്നുമില്ല,’ വാണി പറയുന്നു.

മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം പ്രവര്‍ത്തിക്കാനായില്ല; നിര്‍ഭാഗ്യമെന്ന് പ്രതാപ് പോത്തന്‍