മലയാളത്തില്‍ യുവാക്കള്‍ക്കിടയില്‍ ഏറ്റവും താരമൂല്യമുള്ള നടനാരാണെന്ന് ചോദിച്ചാല്‍ ദുല്‍ഖര്‍ സല്‍മാന്റെ പേര് ഓര്‍ക്കാതിരിക്കാന്‍ ഏറെപ്പേര്‍ക്കും കഴിയില്ല. ആരാധകര്‍ക്ക് സെല്‍ഫി നല്‍കാനും സംസാരിക്കാനുമൊക്കെ താരം മടിയില്ലാതെ നില്‍ക്കുകയും ചെയ്യും. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകര്‍ തന്റെ ജോലിക്കും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുമെന്ന് ഡിക്യു തിരിച്ചറിഞ്ഞിരിക്കുകയാണ്.
കിഴക്കമ്പലത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയായിരുന്ന രാജീവ് രവി ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവം. ആരാധകര്‍ കാരവാനിനു മുന്നില്‍ തടിച്ചുകൂടിയതിനാല്‍ താരത്തിന് പുറത്തിറങ്ങാനേ കഴിഞ്ഞില്ല. ഇത് കുറച്ചു നേരത്തേക്ക് ഷൂട്ടിംഗ് മുടങ്ങാനും ഇടയാക്കി. വിഡിയോ കണ്ടുനോക്കൂ