ദുല്‍ഖര്‍ സല്‍മാന്‍ കിടിലന്‍ ഗെറ്റപ്പുകള്‍ കൊണ്ടും സ്റ്റൈല്‍ കൊണ്ടും എന്നും ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ദുല്‍ഖറിന്റെ പുതിയ ലുക്ക് കണ്ട് ചില ആരാധകര്‍ക്കെങ്കിലും ഹൃദയം തകര്‍ന്നുപോയി. മെലിഞ്ഞുണങ്ങിയ ക്ഷീണിച്ച മുഖഭാവത്തിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ശരത്കുമാറിന്റെ മകള്‍ മമ്മൂട്ടിയുടെ നായിക, സംവിധാനം രണ്‍ജി പണിക്കരുടെ മകന്‍
ഡി.ക്യുവിന് എന്തെങ്കിലും രോഗം പിടിച്ചോ എന്ന സംശയവും ചില ആരാധകര്‍ പ്രകടിപ്പിക്കുന്നു. കമ്മട്ടിപാടം എന്ന പുതിയ രാജീവ് രവി ചിത്രത്തിനു വേണ്ടിയാണ് ഡി.ക്യുവിന്റെ മെലിഞ്ഞ രൂപമെന്നാണ് റിപ്പോര്‍ട്ട്. അധോലോകത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും മുംബൈയിലുമായാണ് നടക്കുന്നത്. 15 കിലോയാണ് ചിത്രത്തിനായി ദുല്‍ഖര്‍ കുറച്ചിരിക്കുന്നത്.