സണ്ണി വെയ്ന്‍ തിരിച്ചെത്തും ഗംഭീരമായി
ആരാധകരുടെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനൊപ്പമാണ് സണ്ണി വെയ്ന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സോളോ നായകനായി വലിയ ഹിറ്റുകള്‍ ഒന്നും സമ്മാനിച്ചില്ലെങ്കിലും വേറിട്ട അഭിനയ ശൈലിയിലൂടെയും സംഭാഷണ ശൈലിയിലൂടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ നടനായിട്ടുണ്ട്. സെക്കന്റ് ഷോ, അന്നയും റസൂലും, മോസയിലെ കുതിര മീനുകള്‍, കിളി പോയി, നീ കൊ ഞാ ചാ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്‍പ്പകാലമായി അത്ര സജീവമായി സണ്ണി വെയ്‌നിന്റെ സാന്നിധ്യം പ്രകടമല്ല. എന്നാല്‍ മികച്ച ഒരു കഥാപാത്രത്തിലൂടെ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.
ആട് ഒരു ഭീകര ജീവിക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഖ്യവേഷത്തില്‍ സണ്ണി വെയ്ന്‍ എത്തും. ചിത്രത്തിലെ മറ്റു താരങ്ങളില്‍ ചിലര്‍ പുതുമുഖങ്ങളായിരിക്കും. തിയറ്ററുകളില്‍ ചലനം സൃഷ്ടിച്ചില്ലെങ്കിലും ആട് പിന്നീട് സിഡി ഇറങ്ങിയ ശേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.