Tags Posts tagged with "miya"

miya

0

മിയ നായികയാകുന്ന പുതിയ സംഗീത ആല്‍ബം താമരനൂലിനാല്‍ പുറത്തിറങ്ങി. ബിലഹരി കെ രാജ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം താമര നൂലിനാല്‍ എന്ന ഹിറ്റ് പ്രണയഗാനത്തിന്റെ റീമിക്‌സാണ്. കലേഷ് ലക്ഷ്മണാണ് സംഗീത നിര്‍വഹണം ചെയ്തിരിക്കുന്നത്. വിനീത് ചാക്യര്‍ പാടിയിരിക്കുന്ന പാട്ടില്‍ മിയയ്‌ക്കൊപ്പം അഭിനയിക്കാനും വിനയ് എത്തുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത മുല്ലവള്ളിയും തേന്‍മാവും എന്ന ചിത്രത്തിനു വേണ്ടി ഗിരീഷ് പുത്തഞ്ചേരി രചിച്ച് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയതാണ് താമരനൂലിനാല്‍ എന്ന ഗാനം. മിയയുടെ ഗാനത്തിന്റെ വിഡിയോ കാണാം.