Tags Posts tagged with "drisyam"

drisyam

0

മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമേതെന്നു ചോദിച്ചാല്‍ സംശയലേശമന്യേ പറയാം ദൃശ്യമെന്ന്. മലയാളത്തില്‍ ആദ്യമായി 50 കോടി ക്ലബ്ബിലെത്തിയ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്തും അവിടെയെല്ലാം വിജയം നേടി. യൂണിവേഴ്‌സല്‍ അപ്പീലിംഗായ പ്രമേയവും അതിന്റെ ആഖ്യാനവുമാണ് ദൃശ്യത്തെ എല്ലാ നാട്ടുകാര്‍ക്കും പ്രിയങ്കരമാക്കിയത്. തെന്നിന്ത്യയും ബോളിവുഡും കടന്ന് ഇപ്പോഴിതാ ദൃശ്യം ശ്രീലങ്കയിലെ സിംഹള ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെടാന്‍ ഒരുങ്ങുന്നു.

സണ്ണി വെയ്ന്‍ തിരിച്ചെത്തും ഗംഭീരമായി

ഹരിശ്ചന്ദ്രന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ രവിയാണ് ചിത്രം സിംഹളീസില്‍ സംവിധാനം ചെയ്യുന്നത്. പ്രമുഖ ശ്രീലങ്കന്‍ നടന്‍ ജാക്‌സണ്‍ അന്തോണി പ്രധാന വേഷത്തിലെത്തും.