മലയാളത്തില്‍ വളരെ കുറച്ചു സിനിമകള്‍ മാത്രം ചെയ്യുകയും അവയെല്ലാം ഹിറ്റാക്കി മാറ്റുകയും ചെയ്ത സംവിധായകനാണ് അന്‍വര്‍റഷീദ്. ഉസ്താദ് ഹോട്ടല്‍ ആണ് അന്‍വര്‍ അവസാനമായി സംവിധാനം ചെയ്ത മുഴുനീള ചിത്രം പിന്നീട് ബാംഗ്ലൂര്‍ ഡെയ്‌സും പ്രേമവും ഉള്‍പ്പടെ മികച്ച ചിത്രങ്ങളുടെ നിര്‍മാതാവായും അന്‍വര്‍ റഷീദ് തിളങ്ങി. ഇപ്പോഴിതാ തന്റെ ആദ്യ നായകനൊത്ത് വീണ്ടും സംവിധാനത്തിലേക്ക് എത്തുകയാണ് അന്‍വര്‍ റഷീദ് എന്ന് സൂചനകള്‍. മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു രാജമാണിക്യം.
സസ്‌പെന്‍സ് കൂട്ടി വീണ്ടും പ്രേതം ട്രെയ്‌ലര്‍
അന്‍വര്‍ റഷീദിന്റെ ആദ്യ ചിത്രമായിരുന്നു. പിന്നീട് അണ്ണന്‍ തമ്പിക്കായും ഇരുവരും ഒന്നിച്ചു. ഇത്തവണ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സിനിമയാണത്രെ അന്‍വര്‍ റഷീദ് മെഗാസ്റ്റാറിനായി ഒരുക്കുന്നത്. ബെന്നി പി നായരമ്പലമാണ് തിരക്കഥ തയാറാക്കുന്നത്. പാലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തുന്ന ചിത്രമാകും ഇത് എന്നും സൂചനയുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
കിസ പാതയില്‍ കിതാബടച്ചിരുപാത പോലെ മടങ്ങിലും’ കിസ്മത്തിലെ പാട്ട് കാണാം