കലാഭവന്‍ മണി അന്തരിച്ചു
ചലച്ചിത്ര താരം കലാഭവന്‍ മണി(45) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു രാത്രി 7.15 ഓടെയായിരുന്നു അന്ത്യം. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും ഹാസ്യ നടനായും
സ്വഭാവ നടനായും തിളങ്ങി. നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയിലൂടെയുമാണ് മണി ചലച്ചിത്ര ലോകത്തേക്കെത്തുന്നത്. മലയാള സിനിമയില്‍ ഒരു പക്ഷേ ഏറ്റവുമധികം ചിത്രങ്ങളില്‍ സ്വയം പാടി അഭിനയിച്ച നടനാകും കലാഭവന്‍ മണി.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ദേശീയ സംസ്ഥാന തലങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞൈടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്താന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.