ഡാര്‍വിന്റെ പരിണാമം ആദ്യദിനത്തില്‍ നേടിയത് 1.41 കോടി
തുടര്‍ച്ചയായ നാലു വിജയചിത്രങ്ങളുമായാണ് പൃഥ്വിരാജ് ഡാര്‍വിന്റെ പരിണാമത്തിലേക്ക് കടന്നത്. തുടര്‍ച്ചയായ അഞ്ചാം വിജയവുമായി പൃഥ്വി റേക്കോഡിടുമോയെന്നായിരുന്നു ഏവരുടെയും ആകാംക്ഷ. എന്നാല്‍ അക്കാര്യത്തില്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ്് ബോക്‌സ് ഓഫിസ് സൂചനകള്‍. സമ്മിശ്രമായ അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പുറത്തുവരുന്നത്. എങ്കിലും ആദ്യദിനത്തില്‍ മെച്ചപ്പെട്ട കളക്ഷന്‍ തന്നെയാണ് ചിത്രം നേടിയത്. 1.41 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് ആദ്യദിനത്തില്‍ ചിത്രം കരസ്ഥമാക്കിയത്.
സനുഷയുമായുള്ള കല്യാണത്തെക്കുറിച്ച് ഉണ്ണിമുകുന്ദന്‍
പ്രമേയവും അവതരണവും വലിയ പുതുമകള്‍ നിറഞ്ഞതല്ലെങ്കിലും പൃഥ്വിരാജിന്റെയും ചെമ്പന്‍ വിനോദിന്റെയും പ്രകടനവും ചിത്രത്തിലെ ചില നര്‍മരംഗങ്ങളും ഒരു ശരാശരിക്കു മുകളില്‍ ഹിറ്റാക്കി മാറ്റുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.