സനുഷയുമായുള്ള കല്യാണത്തെക്കുറിച്ച് ഉണ്ണിമുകുന്ദന്‍

സനുഷയുമായുള്ള കല്യാണത്തെക്കുറിച്ച് ഉണ്ണിമുകുന്ദന്‍

0

ബാലതാരമായെത്തി മലയാളികളുടെ മനസുകവര്‍ന്ന് നായികാ നിരയിലേക്കുകയര്‍ന്ന സനുഷയും യുവ നടന്‍ ഉണ്ണി മുകുന്ദനും വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ രണ്ടു ദിവസങ്ങളായി സജീവമാണ്. സെലിബ്രിറ്റികളെ കുറിച്ച് ഇത്തരം വാര്‍ത്തകളും ഫോട്ടോകളും വാട്ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണല്ലോ. എന്തായാലും വാര്‍ത്തയുടെ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

എന്തിരന്‍ 2ല്‍ ബിഗ് ബിയും അമിതാഭും

സനുഷയുമായി വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തകളാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. തന്റെ പുതിയ സിനിമക്ക് വേണ്ടിയെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
മുമ്പും ഒരു പ്രമുഖ നടിക്കൊപ്പവും ഉണ്ണി മുകുന്ദന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. അപ്പോഴും നിഷേധവുമായി ഉണ്ണി രംഗത്തെത്തിയിട്ടുണ്ട്.

SIMILAR ARTICLES

ട്രെയ്‌ലറില്‍ മുന്നില്‍ ദുല്‍ഖറും നിവിനും

0

നയന്‍സ് ഇപ്പോള്‍ ആര്‍ക്കും ഡേറ്റ് നല്‍കുന്നില്ല?

0

NO COMMENTS

Leave a Reply