ഒപ്പത്തിന്റെ വണ്‍ലൈന്‍ പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ എത്തുന്ന ഒപ്പം. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് എത്തുന്നത് കോമഡി ചിത്രവുമായിട്ടല്ല. ഒരു ത്രില്ലറുമായിട്ടാണ്. തങ്ങളുടെ പതിവു ശൈലി വിട്ടൊരു ചിത്രമായിരിക്കുമിതെന്ന് വെളിപ്പെടുത്തുന്നത് പ്രിയദര്‍ശന്‍ തന്നെയാണ്. തൃപ്പൂണിത്തുറയിലും കൊച്ചിയിലുമായി ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗതനായ ഗോവിന്ദ് വിജയനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
ഹുമ മമ്മൂട്ടിക്കൊപ്പം എത്തുന്നത് ബച്ചനെ മാറ്റിവെച്ച്
മണിക്ക് കരളിനായി ലാലേട്ടന്‍ ചെയ്തതെന്തെന്നറിയുമോ?
ഒപ്പത്തിന്റെ വണ്‍ലൈന്‍ സ്റ്റോറി അടുത്തിടെ മാധ്യമങ്ങളുമായി പ്രിയദര്‍ശന്‍ പങ്കുവെക്കുകയുണ്ടായി. ജയരാമന്‍ എന്ന അന്ധനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. നിരവധി പ്രമുഖര്‍ താമസിക്കുന്ന ഒരു ഫ്‌ളാറ്റിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ് അയാള്‍. പല അന്ധര്‍ക്കുമുള്ളതു പോലെ. മണത്തില്‍ നിന്നും സ്പര്‍ശനത്തില്‍ നിന്നും ശബ്ദത്തില്‍ നിന്നുമെല്ലാം കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് ജയരാമനുണ്ട്. അത് അയാളെ ചില പ്രശ്‌നങ്ങളില്‍ എത്തിക്കുകയാണ്. ഒടുവില്‍ അത്് എങ്ങമെ പരിഹരിക്കപ്പെടുന്നു എന്ന രീതിയിലാണ് ഒപ്പത്തിന്റെ കഥ വികസിക്കുന്നത്. മാമുക്കോയ, ഹാരിഷ്, നെടുമുടി വേണു, സമുദ്രക്കനി, കലാഭവന്‍ ഷാജോണ്‍, വിമലാ രാമന്‍, അനുശ്രീ തുടങ്ങിയ താരനിര ഒപ്പത്തിലുണ്ട്.