ഹുമ മമ്മൂട്ടിക്കൊപ്പം എത്തുന്നത് ബച്ചനെ മാറ്റിവെച്ച്

ഹുമ മമ്മൂട്ടിക്കൊപ്പം എത്തുന്നത് ബച്ചനെ മാറ്റിവെച്ച്

0

മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രണയ നായകനായെത്തുന്ന വൈറ്റ് വിഷു റിലീസായി തിയറ്ററുകളിലെത്തുകയാണ്. മധ്യവയസുകളിലേക്ക് കടന്ന ഒരു എന്‍ആര്‍ ഐ യുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായികയായി സംവിധായകന്‍ ഉദയ് ആനന്ദന്‍ ആദ്യം നിശ്ചയിച്ചത് വിദ്യാ ബാാലനെയായിരുന്നു.

ആര്‍ക്കും മനസിലാകാതെ സൈനുദ്ദീന്റെ പുസ്തകം

മമ്മൂട്ടിയാണ് ഹുമ ഖുറേഷിക്കാണ് ആ വേഷം കൂടുതല്‍ ഇണങ്ങുക എന്നു നിര്‍ദേശിച്ചത്. തിരക്കഥ കേട്ടപ്പോള്‍ ഹുമയ്ക്കും സന്തോഷം. മമ്മൂട്ടിയുടെ നിഗമനം ശരിയായിരുന്നുവെന്ന് ഷൂട്ടിംഗിന് ശേഷം സംവിധായകന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഏറ്റ ശേഷം ഹുമയ്ക്ക് അതില്‍ കണ്‍ഫ്യൂഷനുണ്ടാകാവുന്ന ഒരു സാഹചര്യമുണ്ടായി.

മണിക്ക് കരളിനായി ലാലേട്ടന്‍ ചെയ്തതെന്തെന്നറിയുമോ?

മമ്മൂട്ടിയുടെ തിരക്കുകള്‍ കാരണം വൈറ്റിന്റെ ഷൂട്ടിംഗ് വൈകുകയും ഹുമ നല്‍കിയ ഡേറ്റുകള്‍ മാറിപ്പോകുകയും ചെയ്തു. അതിനിടെ ചില മികച്ച അവസരങ്ങള്‍ ഹിന്ദിയില്‍ നിന്നു വരികയും ചെയ്തു. അതില്‍ അമിതാഭ് ബച്ചന്‍ സിനിമയും ഉള്‍പ്പെടും. എന്നാല്‍ ഒടുവില്‍ ഹുമ വൈറ്റ് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.

SIMILAR ARTICLES

പഴികേട്ട നായകന്‍ അസ്ഹര്‍ ( ക്രീസിലെ താരങ്ങള്‍ തിരയിലേക്ക്- 2)

0

പേര് കസബയല്ല, റിലീസ് പെരുന്നാളിനുമല്ല

0

NO COMMENTS

Leave a Reply