ബിക്കിനി അണിയാന്‍ നയന്‍താര വാങ്ങുന്നത് ഒരുകോടി!
തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ നൂറ്റമ്പതാം ചിത്രത്തില്‍ നായികയായി നയന്‍താര നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. പ്രഭുദേവയുമായുള്ള പ്രണയം അലസിയതിനു ശേഷം അല്‍പ്പകാലം നിറംമങ്ങി നിന്ന താരം ഇപ്പോള്‍ തന്റെ കരിയറിന്റെ ഏറ്റവും ഉന്നതിയിലാണ്. ചിരഞ്ജീവി ചിത്രത്തില്‍ നാലു കോടി രൂപയാണ് നയന്‍സ് പ്രതിഫലമായി വാങ്ങുന്നത്. ഇതില്‍ ഒരു കോടി രൂപ ചിത്രത്തില്‍ ബിക്കിനി അണിഞ്ഞ് എത്തുന്നതിന് വേണ്ടി മാത്രമാണേ്രത താരം ആവശ്യപ്പെട്ടത്.
സൗബിന്‍- ദുല്‍ഖര്‍ സെല്‍ഫി വൈറല്‍
മണിക്ക് കരളിനായി ലാലേട്ടന്‍ ചെയ്തതെന്തെന്നറിയുമോ?
വി വി വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാം ചരണാണ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. വിക്രം നായകനായ ഇരുമുരുകനിലും നയന്‍താര ബിക്കിനിയിലെത്തുന്നതായി റിപ്പോര്‍ട്ടുകളുുണ്ട്. കരിയറിന്റെ ആദ്യഘട്ടത്തില്‍ നിരവധി ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ നിരവധി ആരാധകരെ നയന്‍സ് നേടിയെടുത്തിരുന്നു. ബില്ലയില്‍ ബിക്കിനിയിലും എത്തിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ രണ്ടാം വരവില്‍ കൂടുതലും കുടുംബപ്രേക്ഷകര്‍ക്കു കൂടി ഇഷ്ടമാകുന്നതും കരുത്തുറ്റതുമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചു വന്നിരുന്നത്.