തീറ്റയിലും പ്രിയങ്ക ഫസ്റ്റ്
ഹോളിവുഡില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ താരമാണ് പ്രിയങ്ക. ഓസ്‌കാര്‍ വേദിയിലെ കണ്ണുകളെയെല്ലാം ആകര്‍ഷണ വലയത്തിലാക്കിയ പ്രിയങ്ക തന്റെ ഹോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ്. നിരവധി ടിവി ഷോകളിലും താരം തിളങ്ങുന്നും അടുത്തിടെ ഒരു തീറ്റമത്സരത്തില്‍ പങ്കെടുത്ത താരം അവിടെയും ഒന്നാം സ്ഥാനം സ്വന്തമാക്കി.
കലിയുടെ സ്വഭാവമെന്ത്? പോസ്റ്ററുകള്‍ കാണാം
ദ ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാളന്‍ എന്ന അമേരിക്കന്‍ ടി വി ഷോയിലാണ് താരം കഴിവ് തെളിയിച്ചത്. അവതാരകന്‍ തന്നെയായിരുന്നു പ്രിയങ്കയ്‌ക്കൊപ്പം മല്‍സരത്തില്‍ പങ്കെടുത്തത്. 20 സെക്കന്റില്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നവരായിരുന്നു വിജയി. ന്യൂകഌയര്‍ സോസ്, ഒരു ഗഌസ് പാല്‍ എന്നിവയായിരുന്നു കഴിക്കാന്‍ ഉണ്ടായിരുന്നത്. അവതാരകനെ തറപറ്റിച്ച് ജയിക്കാനുള്‌ല വാശിയില്‍ തന്നെയായിരുന്നു പ്രിയങ്കയുടെ മല്‍സരം. യൂ ട്യൂബില്‍ ഇതിനകം 34 ലക്ഷം പേര്‍ മല്‍സരത്തിന്റെ വിഡിയോ കണ്ടുകഴിഞ്ഞു.