ബിക്കിനി രംഗത്തിന് ഒരു കോടി വാങ്ങിയെന്നത് തെറ്റായ വാര്‍ത്ത: നയന്‍ താര
കുറച്ചു ദിവസം മുമ്പ് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ചിരഞ്ജീവി ചിത്രത്തിനായി നയന്‍താര വാങ്ങിക്കുന്ന പ്രതിഫലം. മൂന്നു കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ട താരം ചിത്രത്തിലെ ബിക്കിനി രംഗത്തില്‍ എത്തണമെങ്കില്‍ ഒരു കോടി രൂപ അധികം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ആ വാര്‍ത്തകളൊന്നും സത്യമല്ലെന്നാണ് നയന്‍സ് ദിവസങ്ങള്‍ കഴിഞ്ഞ് വ്യക്തമാക്കുന്നത്.
തമിഴില്‍ ചാര്‍ലിയാകുന്നത് മാധവന്‍? ഷൂട്ടിംഗ് ആരംഭിച്ചു
ചിരഞ്ജീവിയുടെ 150-ാം ചിത്രത്തിനായി തന്നെയാരും സമീപിച്ചിട്ടു പോലുമില്ലെന്നാണ് താരം പറയുന്നത്. ആളുകള്‍ പലതും പറയുമെന്നും അതിനു പുറകേ പോകേണ്ട കാര്യം തനിക്കില്ലെന്നും നയന്‍സ് വ്യക്തമാക്കുന്നു. എന്തായാലും തെലുങ്കിലെ മറ്റൊരു സൂപ്പര്‍താരം വെങ്കടേഷിന്റെ പുതിയ ചിത്രത്തില്‍ നയന്‍ താരയാണ് നായിക.
ജയസൂര്യക്കു ശേഷം സിദ്ധിക് വീണ്ടും ദിലീപുമൊത്ത്