പത്തനാപുരം ത്രികോണ താര പോരാട്ടത്തിലേക്കോ?
മലയാള സിനിമയില്‍ നിന്ന് ഇത്രയേറെ പേര്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പാകും ഇത്. എല്‍ഡിഎഫിനും യുഡിഎഫിനും പിന്നാലെ ബിജെപിയും താരങ്ങളെ രംഗത്തിറങ്ങാനുള്ള ശ്രമത്തിലാണ്. ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി പത്തനാപുരം മാറുമോ എന്നതാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് എത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. യുഡിഎഫ് വിട്ടെത്തിയ ഗണേശനെ പത്തനാപുരത്ത് എല്‍ഡിഎഫ് പിന്തുണയ്ക്കാനും സാധ്യതകള്‍ തെളിയുന്നുണ്ട്.
ഹുമ മമ്മൂട്ടിക്കൊപ്പം എത്തുന്നത് ബച്ചനെ ഉപേക്ഷിച്ച്
ഇപ്പോഴിതാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ ഭീമന്‍ രഘു താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ജഗദീഷും ഗണേശും തന്റെ സുഹൃത്തുക്കളാണെന്നും താന്‍ കൂടി മല്‍സര രംഗത്തെത്തിയാല്‍ ശ്രദ്ധേയമായ മല്‍സരം കാഴ്ചവെക്കുമെന്നും രഘു പറയുന്നു. മോദിയെ പ്രചാരണത്തിനായി എത്തിക്കുമെന്നും പറയുന്നുണ്ട്.