നയന്‍താര ഇരു മുരുകനില്‍ നിന്ന് പിന്‍മാറി
?
മലയാളക്കരയില്‍ നിന്ന് തമിഴകത്തെത്തി മിന്നും താരമായി മാറിയ നയന്‍സിന് വിവാദങ്ങള്‍ പുത്തരിയല്ല. ചിമ്പുവുമായും പ്രഭുദേവയുമായുമെല്ലാമുണ്ടായിരുന്ന പ്രണയത്തിലൂടെയും ചിത്രീകരണത്തിനായി മദ്യം വാങ്ങിയതിലൂടെയുമെല്ലാം നയന്‍സ് തലക്കെട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ വിക്രം ചിത്രം ഇരുമുരുകന്റെ സെറ്റില്‍ നിന്നും നയന്‍സിനെ ചൊല്ലി വാര്‍ത്തകള്‍ ഉയരുന്നു. പ്രതിഫലം ലഭിക്കാതെ താന്‍ അഭിനയിക്കില്ലെന്ന കര്‍ശന നിലപാട് താരം എടുത്തതായാണ് വാര്‍ത്ത. ചിത്രീകരണം തുടങ്ങി കുറച്ചായെങ്കിലും ഇതുവരെ പ്രതിഫലമൊന്നും ലഭിച്ചിട്ടില്ല. മൊത്തം പ്രതിഫലവും ലഭിക്കാതെ ഇനി തുടരാനാവില്ലെന്നാണ് നയന്‍സിന്റെ നിലപാട്. വിക്രമുള്‍പ്പടെയുള്ള താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊന്നും പ്രതിഫലം ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍