ദുല്‍ഖര്‍ മികച്ച നടന്‍, നടി പാര്‍വതി
ചാര്‍ളിയുടെ ഭാവങ്ങളെ ആയാസരഹിതവും ഊര്‍ജസ്വലവുമായി പകര്‍ന്നാടിയ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. നടിയായത് പാര്‍വതിയാണ്. മൊയ്തീന്റെ കാഞ്ചനമാലയുടെ ആത്മ സംഘര്‍ഷങ്ങളെ ഭാവ തീവ്രതയോടെ തിരശീലയില്‍ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. ചാര്‍ലിയിലെ ടെസയും പാര്‍വതിക്ക് തുണയായി. മൊയ്തീനിലെ പ്രകടനത്തിലൂടെ പൃഥ്വിരാജും സു സു സുധീ വാത്മീകത്തിലൂടെ ജയസൂര്യയും മികച്ച നടനുള്ള മത്സരത്തില്‍ അവസാന നിമിഷം വരെ ഉണ്ടായിരുന്നു. മഞ്ജു വാര്യര്‍, അമല പോള്‍ എന്നിവരാണ് പാര്‍വതിക്ക് വെല്ലുവിളി ഉയര്‍ത്തിയത്.