പുതിയ നിയമത്തിന് രണ്ടു ദിവസത്തില്‍ 2.81 കോടി
മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പുതിയ നിയമം 2015 മമ്മൂട്ടിക്ക് മികച്ച വര്‍ഷമായിരുന്നെങ്കിലും ആരാധകര്‍ക്ക് ആഘോഷമാക്കാവുന്ന വന്‍ വിജയങ്ങള്‍ കുറവായിരുന്നു. ഏറെ പ്രതീക്ഷയോടെ എത്തിയ പുതിയ നിയമത്തിന് പക്ഷേ ആദ്യ ദിനത്തില്‍ 1.2 കോടി മാത്രമേ കളക്റ്റ് ചെയ്യാനായുള്ളൂ. എ.കെ സാജന്‍ വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്നുവെന്നതിനാലും ചിത്രത്തെ കുറിച്ചുള്ള അവ്യക്തതയും കളക്ഷന്‍ അല്‍പ്പം കുറയാനിടയായി. എന്നാല്‍ മികച്ച അഭിപ്രായങ്ങള്‍ വരാന്‍ തുടങ്ങിയതോടെ രണ്ടാം ദിനത്തില്‍ കളക്ഷന്‍ 1.58 കോടിയായി ഉയര്‍ന്നു.
ദുല്‍ഖറിന്റെ പുതിയ കോലം കണ്ടോ? എന്തു പറ്റിയെന്ന് അമ്പരന്ന് ആരാധകര്‍
പിന്നീടെത്തിയത് ഒരു ഞായറാഴ്ച കൂടിയായതിനാല്‍ കളക്ഷന്‍ ഇനിയും ഉയരാനാണ് സാധ്യത. ഏതായാലും ആദ്യ ആഴ്ചയില്‍ തന്നെ പുതിയ നിയമം മുടക്കു മുതല്‍ തിരിച്ചുപിടിച്ച് ചിത്രം ഹിറ്റായി മാറുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. കേരളത്തില്‍ നിന്നുള്ള കണക്കുകള്‍ മാത്രം വെച്ചാണ് രണ്ടു ദിനത്തിലെ കളക്ഷന്‍ 2. 81 കോടി എന്നു കണക്കാക്കുന്നത്. മറ്റിടങ്ങളില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണവും കളക്ഷനും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെയാണ് പുതിയ നിയമത്തെ ഹിറ്റിലേക്കുയര്‍ത്തുന്നത്. അതുവരെ ശരാശരിയില്‍ ഒതുങ്ങുന്ന ചിത്രം ക്ലൈമാക്‌സില്‍ ആവേശം സൃഷ്ടിക്കുന്നു എന്നതു തന്നെയാണ് പുതിയ നിയമത്തിന്റെ ബലം. മമ്മൂട്ടിയുടെയും നയന്‍താരയുടെയും അതുല്യ പ്രകടനവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്.