കിംഗ് ലയര്‍ മാറുന്നത് കലി പേടിച്ചോ?

കിംഗ് ലയര്‍ മാറുന്നത് കലി പേടിച്ചോ?

0

ദിലീപ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിംഗ് ലയറും ദുല്‍ഖര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കലിയും ഈ ആഴ്ച തിയറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരം എന്തെന്നാല്‍ കിംഗ് ലയര്‍ റിലീസ് ഒരാഴ്ചത്തേക്ക് നീട്ടിവെച്ചിരിക്കുന്നു എന്നാണ്. കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 22 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ധിക്കും ലാലും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ വന്‍ പ്രതീക്ഷയാണ് ദിലീപിനുള്ളത്. ദിലീപിന്റെ ചിത്രത്തിലെ ഫ്രഷ് ലുക്ക് ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുണ്ട്. സിദ്ധിക്കിന്റെ തിരക്കഥയില്‍ ലാലാണ് സംവിധാനം.

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം ട്രെയ്‌ലര്‍

മരുഭൂമിയിലെ ആനയുമായി ബിജുമേനോന്‍

സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന കലി അതിന്റെ കാസ്റ്റിങ് കൊണ്ടുതന്നെ ശ്രദ്ധനേടുന്ന ചിത്രമാണ്. ചാര്‍ലിക്കു ശേഷം തന്റെ കരിയറിലെ സുവര്‍ണ കാലത്തിലേക്ക് കടക്കുന്ന ദുല്‍ഖറിനൊപ്പം പ്രേമം നായിക സായ്പല്ലവി എത്തുന്നു എന്നത് തന്നെയാണ് ഹൈലൈറ്റ്. ചാര്‍ലിയുടെ ട്രെയ്‌ലര്‍ യൂട്യൂബില്‍ നേടിയ റെക്കോഡ് മറികടന്ന് കലിയുടെ ട്രെയ്‌ലര്‍ മുന്നേറുകയാണ്.

SIMILAR ARTICLES

കലിയിലെ പ്രണയഗാനം കാണാം

0

സുരേഷ്‌ഗോപിയുടെ മകന്‍ കിടിലന്‍ ലുക്കില്‍; മുദ്ദുഗൗ ഫസ്റ്റ്‌ലുക്ക് പുറത്ത്

0

NO COMMENTS

Leave a Reply