ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി സൈജു എസ് സംവിധാനം ചെയ്ത ഇര മാര്‍ച്ച് 16ന് തിയറ്ററുകിലെത്തും. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രതിസന്ധിയില്‍ അകപ്പെടുന്ന ഒരു സൂപ്പര്‍ സ്റ്റാറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നതെന്നാണ് സൂചന. ഇരയുടെ ട്രെയ്‌ലറും പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. ദിലീപിന്റെ കേസുമായി താരതമ്യപ്പെടുത്തി പലരും ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇത് തിയറ്ററില്‍ ചിത്രം കണ്ട് മനസിലാക്കണമെന്നാണ് സൈജു എസ് പറയുന്നത്.
മിയയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍.