മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വില്ലന്റെ റിലീസ് വീണ്ടും നീളുമെന്ന് സൂചന. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ആദ്യം ഓണ റിലീസാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഷൂട്ടിംഗ് നീണ്ടുപോയതിനാല്‍ ഇതു നടപ്പായില്ല. പൂജ അവധിക്ക് ചിത്രം തിയറ്ററുകളിലെത്തുമെന്നായിരുന്നു ഷൂട്ടിംഗിനു ശേഷം പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന്‍ വന്‍ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു. ഓഡിയോ ലോഞ്ചും ഗംഭീരമായാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വില്ലന്‍ പൂജയ്‌ക്കോ ഒക്‌റ്റോബര്‍ ആദ്യമോ തിയറ്ററുകളിലെത്തില്ല.
ദീപിവലി റിലീസായി ഒക്‌റ്റോബര്‍ 19ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പുതിയ സൂചന. വില്ലന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും അന്നു തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
Tags:b unnikrishnanmohanlalvillian