പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സ്വന്തമാക്കിയ സായ്പല്ലവി ഫിദ എന്ന ചിത്രത്തിലൂടെ തന്റെ തെലുങ്ക് അരങ്ങേറ്റവും ഗംഭീരമാക്കിയിരിക്കുകയാണ്. ഫിദയ്ക്ക് ശേഷം നിരവധി ചിത്രങ്ങളാണ് താരത്തിന് ടോളിവുഡില്‍ ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ച് തെലുങ്കില്‍ വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. നാനി നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം.
ഒരും രംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ്പല്ലവി നാനിയോട് ചൂടാകുകയായിരുന്നു. ഒടുവില്‍ നാനി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടുവില്‍ സായ്പല്ലവി ക്ഷമ ചോദിച്ച ശേഷമാണേ്രത ഷൂട്ടിംഗ് പുനരാരംഭിച്ചത്. എന്തിനായിരുന്നു തര്‍ക്കമെന്ന് വ്യക്തമായിട്ടില്ല.