
ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് മുഖ്യവേഷത്തില്‍ എത്തുന്ന മായാനദിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. റൊമാന്റിക് എന്റര്ടെയ്നര് എന്ന ഗണത്തില്‍ വരുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നഗര ജീവിതത്തിന്റെ സാമൂഹ്യ സാഹചര്യം പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ചിത്രത്തിലെ ടോവിനോയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. കൊച്ചിയിലെ ഒരു ടെക്കിയായാണ് ഐശ്വര്യ എത്തുന്നത്. തമിഴ് താരം ഹരീഷ് ഉത്തമനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
സംവിധായകന് അമല്‍നീരദാണ് മായനദിയുടെ കഥ തയാറാക്കിയിട്ടുള്ളത്. ശ്യാംപുഷ്കരും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.