തമിഴിലെ ഹാസ്യ യുവതാരം സന്താനം മുഖ്യ വേഷത്തിലെത്തുന്ന ‘ഡിക്കിലൂണ’ സെപ്റ്റംബര്‍ 10 ന് റീലീസ് ചെയ്യുന്നു. സീ 5 പ്ലാറ്റ്‍ഫോമിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ടൈം ട്രാവലര്‍ സ്വഭാവത്തിലുള്ള ഹാസ്യ ചിത്രമാണ് ഇതെന്ന് സൂചന നല്‍കുന്നതാണ് ട്രെയിലര്‍. കാര്‍ത്തിക് യോഗി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്നു വേഷത്തില്‍ സന്താനം എത്തുന്നുവെന്നാണ് സൂചന.
കെജെആര്‍ സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തില്‍ യോഗി ബാബുവും മൊട്ട രാജേന്ദ്രനും പ്രധാന വേഷങ്ങളിലുണ്ട്. കൊറോണ പ്രതിസന്ധിക്ക് മുമ്പ് തന്നെ ഷൂട്ടിംഗ് ഏറക്കുറേ പൂര്‍ത്തിയാക്കിയിരുന്ന ചിത്രത്തിന്‍റെ റിലീസ് പിന്നീട് നീണ്ടുപോകുകയായിരുന്നു.
Here is the trailer for Santhanam starrer Dikkiloona. The Karthik Yogi directorial is releasing on Sep 10th via Zee5.