അല്ലു അര്‍ജുനിന്‍റെ വില്ലനായി കിടു ലുക്കില്‍ ഫഹദ് ഫാസില്‍

അല്ലു അര്‍ജുനിന്‍റെ വില്ലനായി കിടു ലുക്കില്‍ ഫഹദ് ഫാസില്‍

അല്ലു അര്‍ജ്ജുനിന്‍റെ ബിഗ് ബജറ്റ് ചിത്രം ‘പുഷ്പ’യുടെ വില്ലന്‍റെ ലുക്ക് പുറത്തിറങ്ങി. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ബന്‍വീര്‍ സിംഗ് ശെഖാവത്തിന്‍റെ ലുക്ക് ആണ് പുറത്തുവന്നിട്ടുള്ളത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് എത്തുക. ഫഹദിന് ഏറെ പ്രാധാന്യമുള്ള വേഷമാണ് ഈ ചിത്രത്തിലുള്ളത്.

ഇടതൂര്‍ന്ന താടിയും മുടിയുമായി വ്യത്യസ്ത ലുക്കിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. മൈത്രീ മൂവീ മേക്കേര്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കിനും മലയാളത്തിനും പുറമേ ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം എത്തും. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അല്ലു നായകനായി ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ‘അല വൈകുണ്ഠപുരംലു’ ബാഹുബലിക്ക് ശേഷം തെലുങ്കില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമായാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്.

നേരത്തേ വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ ചിത്രങ്ങളിലൂടെ ഫഹദ് തമിഴില്‍ വിജയകരമായി എത്തിയിരുന്നു.

Here is the look poster of Fahadh Fassil’s Bhanvar Singh Shekhavath in Pushpa. Allu Arjun essaying the title role in this Sukumar directorial.

Latest Other Language