‘പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

‘പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയില്‍, ആദ്യ പ്രതികരണങ്ങള്‍ കാണാം

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ജിഷ്‌ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ കോമഡി ചിത്രം ‘പിടികിട്ടാപ്പുള്ളി’ ജിയോ സിനിമയില്‍ റിലീസായി. സണ്ണി വെയ്നും മെറീനാ മൈക്കിളും അഹാന കൃഷ്ണയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ത്രില്ലർ ആയ ഈ ചിത്രത്തിൽ പ്രമുഖ താരങ്ങൾ ആയ സൈജു കുറുപ്പ്, ലാലു അലക്സ്, ബൈജു, തുടങ്ങിയവരും അണിചേരുന്നുണ്ട്. ജിയോ കണക്ഷൻ ഉള്ള എല്ലാ പ്രേക്ഷകർക്കും ഈ ചിത്രം സൗജന്യം ആയി കാണാൻ കഴിയും ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം ജിയോ സിനിമ വഴി പുറത്തിറങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള ആദ്യ പ്രതികരണങ്ങള്‍ കാണാം.

ഒരു കൊലപാതകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു കഥയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഗൗരവമായ ഒരു സന്ദർഭത്തെ ഹാസ്യരൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന രീതിയിൽ ഉള്ള ടീസർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.’അതിരൻ’ എന്ന സിനിമയിലെ പാട്ടുകളിൽ കൂടെ ഏറെ ശ്രദ്ധ നേടിയ പി.എസ് ജയഹരി ഈ ചിത്രത്തിൽ രണ്ടു പാട്ടുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്‌. ‌

സഹനിർമ്മാണം – വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – കൃഷ്ണമൂർത്തി, സുധാകർ ചെറുകുരു, തിരകഥ, സംഭാഷണം – സുമേഷ് വി റോബിൻ, ഛായാഗ്രഹണം – അൻജോയ്‌ സാമുവേൽ, എഡിറ്റർ – ബിബിൻ പോൾ സാമുവേൽ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, മ്യുസിക് – പി എസ് ജയഹരി,


പശ്ചാത്തല സംഗീതം – വിൻ സാവിയോ, ആർട്ട് – ശ്രീകുമാർ കരിക്കോട്ട്, മേക്കപ്പ് – റോനെക്സ് സേവിയർ, ആക്ഷൻ – ജോളി ബാസ്റ്റിൻ, കോസ്റ്റ്യൂം – ധന്യ ബാലകൃഷ്ണൻ, ലിറിക്സ് – വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ രാജൻ, അസോസിയേറ്റ് ഡയറക്ടർ – എം എസ് നിതിൻ, സ്റ്റിൽസ് – ജിയോ ജോമീ, ഡിസൈൻ – ഷിബിൻ സി ബാബു, ഓൺലൈൻ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.

Sunny Wayne-Ahaana Krishna starrer ‘Pidikittappulli’ getting poor reviews. The Jishnu Sreekantan directorial was released via Jio Cinema.

Film scan Latest