സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പറവയില്‍ തന്റെ വേഷം വെറും 20 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍. അഞ്ചു മിനിറ്റ് മാത്രമാണ് ഉള്ളതെങ്കിലും താന്‍ ചിത്രത്തിന്റെ ഭാഗമാകുമായിരുന്നെന്നും ത്രസിപ്പിക്കുന്ന ചിത്രമാണ് പറവയെന്നും താരം വ്യക്തമാക്കുന്നു. മലയാള സിനിമയില്‍ പുതിയൊരു ദൃശ്യരീതിക്ക് തുടക്കം കുറിക്കുമെന്ന് കരുതുന്ന ചിത്രം സെപ്റ്റംബര്‍ 21നാണ് തിയറ്ററുകളിലെത്തുന്നത്. ദുല്‍ഖറിന്റേത് അതിഥി വേഷമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദുല്‍ഖറിന്റെ ഗെറ്റപ്പും ലുക്ക് പോസ്റ്ററുകളുമെല്ലാം ശ്രദ്ധനേടിയതോടെ ദുല്‍ഖര്‍ ആരാധകരും ചിത്രത്തിന് എറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ആ സാഹചര്യത്തിലാണ് ഡിക്യു ചിത്രത്തെ കുറിച്ച് വ്യക്തമാക്കുന്നത്.
കുട്ടികളെ മുഖ്യ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന പറവയില്‍ ഷൈന്‍ നിഗം, അര്‍ജുന്‍, സിനില്‍ സൈനുദ്ദീന്‍, ശ്രിന്ദ അഷാബ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.