ലോഹിതദാസിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ കന്‍മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശാരദ നായര്‍ അന്തരിച്ചു. ചിത്രത്തില്‍ നായിക മഞ്ജു വാര്യരുടെ മുത്തശ്ശി വേഷമാണ് ശാരദ ചെയ്തത്. മോഹന്‍ലാലിനൊപ്പം എത്തിയ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ എന്ന ഗാനത്തിലെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. പട്ടാഭിഷേകം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ് പേരൂര്‍ മൂപ്പില്‍ മഠത്തില്‍ ശാരദ നായര്‍. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ അനുശോചിച്ചു.
Kanmadham fame Sharada Nair passed away at the age of 92. Mohanlal conveyed his homage.