
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. ഹിന്ദി സിനിമാ ലോകത്തും ദുല്‍ഖറിനെ ശ്രദ്ധിക്കുന്നവര്‍ ഏറെയാണ്. ഇന്ത്യയിലെ തന്നെ സ്റ്റൈലിഷായ യുവതാരങ്ങളുടെ പട്ടികകളില്‍ നിരവധി തവണ ആദ്യ സ്ഥാനങ്ങളില്‍ ദുല്‍ഖര്‍ ഇടം പിടിച്ചു. ഇപ്പോള്‍ താരം തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് തയാറെടുക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞ ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളമായിരിക്കും. അതിനാല്‍ തന്നെ ക്രൂവിലും ധാരാളം മലയാളികളുടെ സാന്നിദ്ധ്യമുണ്ടാകും. ഉടന്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ബോളിവുഡിലെ പ്രമുഖ നടന് ഇര്ഫാന് ഖാനും ചിത്രത്തില്‍ ദുല്ഖറിനൊപ്പമുണ്ടാകും.
ഇപ്പോള്‍ മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദുല്‍ഖര്‍ ശ്രമിക്കുന്നത്. തെലുങ്കില്‍ അരങ്ങേറ്റ് ചിത്രമായ മഹാനടിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴിലും ദുല്‍ഖര്‍ രണ്ട് ചിത്രങ്ങള്‍ ഏറ്റൈടുത്തിട്ടുണ്ട്.