
ആരാധകരുടെ സ്വന്തം കുഞ്ഞിക്ക ബോളിവുഡിലേക്ക് കടക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. നായകന്മാരില് ഒരാളായി തന്നെയാണ് ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. നേരത്തേ അഭിഷേക് ബച്ചനെ പരിഗണിച്ചിരുന്ന വേഷമാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെംഗളൂരുവിലെ ഒരു യുവാവായിട്ടാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഇര്ഫാന് ഖാന്, മിതാലി പാല്ക്കര് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലുണ്ട്.
തന്റെ ആദ്യ ചിത്രത്തിലേക്ക് ദുല്‍ഖറിനെ തെരഞ്ഞെടുക്കാനുണ്ടായ കാരണം ആകര്‍ഷ് ഖുറാന അടുത്തിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒകെ കണ്മണി എന്ന മണിരത്നം ചിത്രത്തിലെ പ്രകടനം മുതല്‍ ദുല്‍ഖറിനെ താന്‍ ഫോളോ ചെയ്യുന്നുണ്ടെന്നാണ് ആകര്‍ഷ് പറയുന്നത്. പിന്നീട് ചാര്‍ളിയിലെ പ്രകടനം ഏറെ ആകര്‍ഷിച്ചു. കമ്മട്ടിപ്പാടവും ബാംഗ്ലൂര്‍ ഡെയ്സും കണ്ടിട്ടുണ്ടെന്നും ആകര്‍ഷ് പറയുന്നു.