ദുല്‍ഖര്‍ സല്‍മാന്‍ മുഖ്യവേഷത്തില്‍ എത്തിയ സിഐഎ എന്ന അമല്‍ നീരദ് ചിത്രത്തിലൂടെയാണ് കാര്‍ത്തിക മുരളീധരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കാര്‍ത്തികയുടെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാകുമെന്ന കൗതുകകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജോയ്മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധര്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ എന്ന ചിത്രത്തിലാണ് കാര്‍ത്തിക നായികയാകുന്നത്. പക്ഷേ മമ്മൂട്ടിയുടെ ജോഡിയായല്ല കാര്‍ത്തിക എത്തുന്നതെന്നാണ് സൂചന.
കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയും അവളുടെ ജീവിതത്തിലേക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ എത്തുന്ന അച്ഛന്റെ സുഹൃത്തുമാണ് ചിത്രത്തിന്റെ പ്രമേയം. അങ്കിള്‍ എന്ന ടൈറ്റില്‍ വേഷമാണ് മമ്മൂട്ടി കൈകാര്യം ചെയ്യുന്നത്. അബ്ര ഫിലിംസ് ഇന്റര്‍നാഷണലും എസ്‌ജെ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Tags:gireesh damodarjoy mathewkarthika muraleedharnmammoottyuncle