മുമ്പ് നായിക നിരയില്‍ തിളങ്ങിനിന്നിരുന്ന ചാര്‍മിള ഇപ്പോള്‍ സഹനടിയായും അമ്മ വേഷങ്ങളിലൂടെയും തിരിച്ചെത്തി സജീവമാകുകയാണ്. സീരിയലിലും ചാര്‍മിള ശ്രദ്ധ വെക്കുന്നുണ്ട്. മഴവില്‍ മനോരമയിലെ പട്ടുസാരിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചാര്‍മിളയാണ്. ഒരു വര്‍ഷത്തോളമായി രാജേഷില്‍ നിന്ന് വിവാഹമോചനം നേടിയ ചാര്‍മിളയ്ക്ക് ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. എന്നാല്‍ ഇതല്ല തന്റെ ആദ്യ വിവാഹമെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ് ചാര്‍മിള. ഇപ്പോള്‍ സീരിയലുകളിലെ പ്രമുഖ നടന്‍ കിഷോര്‍ സത്യയായിരുന്നു തന്റെ ആദ്യ ഭര്‍ത്താവ് എന്നാണ് ചാര്‍മിള വെളിപ്പെടുത്തുന്നത്.
കിഷോര്‍ സത്യ എന്റെ ആദ്യ ഭര്‍ത്താവാണ്. ഞങ്ങള്‍ക്കിടയില്‍ എന്തായിരുന്നു പ്രശ്‌നം എന്ന് രണ്ടുപേര്‍ക്കും അറിയില്ല. ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മലയാള സിനിമയില്‍ ബാബു ആന്റണിയും ചാര്‍മിളയും പ്രണയത്തിലായിരുന്നുവെന്ന് അറിയാത്തവരായി ആരുമുണ്ടാകില്ല. ചാര്‍മിള എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ കാമുകിയായാണ്. പക്ഷേ പലകാരണങ്ങള്‍ക്കൊണ്ടും ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല. ബാബു ആന്റണിയെ കണ്ടു ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും അടുത്തിടെ അമ്മയുടെ യോഗത്തില്‍ വെച്ച് ഞങ്ങള്‍ കാണുകയും സംസാരിക്കുകെയും ചെയ്തിരുന്നു. പരസ്പരം വീട്ടു വിശേഷങ്ങളൊക്കെ ചോദിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്,’ ചാര്‍മിള പറഞ്ഞു.