ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. നാല്‍പ്പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിങ്കളാഴ്ച തലശേരിയില്‍ തുടങ്ങും. പി ജി പ്രഗീഷാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.
കണ്ണൂരില്‍ നിന്നുള്ള അമച്വര്‍ നാടക കലാകാരന്‍മാരും മറ്റ് കലാകാരന്‍മാരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം എല്‍ജെ ഫിലിംസാണ് തിയറ്ററുകളിലെത്തിക്കുന്നത്. എസ് കുമാര്‍ ക്യാമറയും രഞ്ജന്‍ കുമാര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പ്രജിത് സംവിധാനം ചെയ്യുന്ന ‘ സത്യം പറഞ്ഞാ വിശ്വാസിക്കുവോ’ ആണ് ബിജു മേനോന്‍ നായകനായി ഉടന്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. നാദിര്‍ഷ സംവിധാനം ചെയ്ത മേരാ നാം ഷാജിയിലും പ്രധാന വേഷത്തിലാണ് ബിജു മേനോന്‍ എത്തുന്നത്. വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തും.