ആസിഫ് അലി മുഖ്യവേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കാസര്‍ഗോള്‍ഡിന്‍ ടീസര്‍ ശ്രദ്ധ നേടുന്നു. മൃദുൽ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തുന്നു. 25 കോടി രൂപയുടെ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സണ്ണി വെയ്ൻ, വിനായകന്‍, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മുഖരി എന്റർടൈയ്മെന്‍റ്സുമായി ചേര‍്‍ന്ന് സരിഗമ അവതരിപ്പിക്കുന്ന ചിത്രം സൂരജ് കുമാർ,റിന്നി ദിവാകർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ജെബിൽ ജേക്കബ് ഛായാഗ്രഹണം. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നല്‍കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്, കല-സജി ജോസഫ്, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- റിഷാദ് മുഹമ്മദ്,പരസ്യകല-എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ,പ്രണവ് മോഹൻ,പി ആർ ഒ- എ എസ് ദിനേശ്,ശബരി