സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പറവ റിലീസിന് തയാറെടുക്കുകയാണ്. കുട്ടികളെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തേ ചിത്രത്തിലെ ദുല്‍ഖറിന്റെ ഗെറ്റപ്പ് ഏറെ വൈറലായിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന്റെ കഥാപാത്രത്തെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ 2 പോസ്റ്ററുകള്‍ കൂടി എത്തിയിരിക്കുകയാണ്. ഷൈന്‍ നിഗമും ഒരു പോസ്റ്ററില്‍ ഉണ്ട്.
സൗബിന്‍ സാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് പറവയ്ക്ക് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്.