ക്യൂന്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങുന്ന മലയാള ചിത്രം സംസത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. നീലകണ്ഠ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് മുഖ്യവേഷത്തില്‍ എത്തുന്നത്. സണ്ണി വെയ്ന്‍ നായകനാകുന്നു. യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. മനു കുമാരനാണ് ഇവയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.
തമന്ന, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ് തുടങ്ങിയവരാണ് മറ്റ് ഭാഷകളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഓരോ ഭാഷകളിലെയും അഭിനേതാക്കള്‍ തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തമായാണ് കഥാപാത്രങ്ങളെ സമീപിച്ചിട്ടുള്ളതെന്ന് നിര്‍മാതാവ് പറയുന്നു.
Tags:manjima mohansunny waynzum zum