മോഹന്‍ലാല്‍ ചിത്രം നീരാളി കൊച്ചി മള്‍ട്ടിപ്ലക്‌സിലെ പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ നേടിയത് നിരാശാജനകമായ കളക്ഷന്‍. സ്‌ക്രിപ്റ്റില്‍ ഏറെ പ്രതീക്ഷ വെച്ച് മോഹന്‍ലാല്‍ വേഗത്തില്‍ ഡേറ്റ് നല്‍കിയ ചിത്രം ബിഗ് ബജറ്റിലാണ് അണിയിച്ചൊരുക്കിയിരുന്നത്. വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കുകയും ചെയ്തു. സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത ചിത്രം 14 ദിവസമാണ് മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിച്ചത്. 22.60 ലക്ഷം മാത്രമാണ് കളക്ഷന്‍.
മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച ചിത്രത്തിന് സിംഗിള്‍ സ്‌ക്രീനുകളിലും നിരാശാജനകമായ പ്രതികരണമാണ് ലഭിച്ചത്. നാദിയ മൊയ്തു, പാര്‍വതി നായര്‍, സുരജ് വെഞ്ഞാറമ്മൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Tags:ajoy varmamohanlalneeralisaju thomassanthosh t kuruvilla